Friday, May 24, 2024
spot_img

ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസ്; വിസിമാർക്ക് ഇന്ന് നിർണ്ണായക ദിനം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം : ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്.

ഒമ്പത് വിസിമാരോടാണ് 24 മണിക്കൂറിനുള്ളിൽ രാജിവെയ്‌ക്കാൻ ഗവർണർ ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ ഇത്തരത്തിലെ നിലപാട്.

ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിയമപ്രകാരം നോട്ടീസ് നൽകി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ നൽകിയ ഉത്തരവ്.

ഈ നോട്ടീസിന് മറുപടി നൽകേണ്ട സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നോട്ടീസിന് വിശദീകരണം നൽകിയിരിക്കുന്നത് മുൻ കേരള വിസി വിപി മഹാദേവൻ പിള്ള മാത്രമാണ് . വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി. കിട്ടിയ മറുപടികൾ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവർണറുടെ തുടർ നടപടി ഉണ്ടാകുക. അതേസമയം മറ്റു വിസിമാർ ഇന്ന് മറുപടി നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കെടിയു കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് എട്ട് വി സി മാർക്കും യോഗ്യതയില്ലെന്നാണ് ഗവർണറുടെ നിലപാട്.

Related Articles

Latest Articles