Saturday, May 4, 2024
spot_img

ബുർഹാൻപൂരിലെ ദർഗ-ഇ-ഹക്കിമി നിൽക്കുന്നിടത്ത് ഹനുമാൻ സ്വാമിയുടെ വിഗ്രഹം; അകത്തു കയറ്റാതെ വഴി അടച്ച് മസ്ജിദ് അധികൃതർ;പൂട്ട് തകർത്ത് ഹനുമാൻ പൂജ നടത്തി നാട്ടുകാർ

ഭോപ്പാൽ : ബുർഹാൻപൂരിലെ ദർഗ-ഇ-ഹക്കിമി സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്ന് ഹനുമാൻ സ്വാമിയുടെ വിഗ്രഹം കണ്ടെടുത്തു . ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് നാട്ടുകാർ വന്നതോടെ ദർഗയുടെ വഴി മസ്ജിദ് അധികൃതർ അടച്ചുപൂട്ടി .

ബുർഹാൻപൂരിലെ ലോധിപുരയിൽ ദർഗ-ഇ-ഹക്കിമിയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ മുമ്പ് ക്ഷേത്രം നിലനിന്നിരുന്നുവെന്നും ഇത് സംരക്ഷിക്കുമെന്ന വാഗ്ദാനത്തോടെയാണ് ദർഗയുമായി ഭൂമി ഇടപാട് നടത്തിയതെന്നും ഹിന്ദു സംഘടനകളും നാട്ടുകാരും പറയുന്നു. എന്നാൽ ഭൂമിയിടപാടിനുശേഷം ദർഗ അധികൃതർ വാക്ക് പാലിച്ചില്ല.

തുടർന്ന് ദർഗ-ഇ-ഹക്കിമിയും ഇച്ചേശ്വര ക്ഷേത്ര ട്രസ്റ്റും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ ഫാമിന് സമീപം എം.എൽ.എ യുമായി ക്ഷേത്ര ട്രസ്റ്റിലെ ജനങ്ങൾ ചർച്ച നടത്തിയിരുന്നു. ഇവിടെ പുരാതനമായ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കിയിരുന്നു . ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദർഗ ഭൂമിയിൽ നിന്ന് ഹനുമാൻ സ്വാമിയുടെ വിഗ്രഹം കണ്ടെത്തിയത് .വിഗ്രഹത്തെ ആരാധിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തിയതോടെ മസ്ജിദ് അധികൃതർ ഫാമിലേക്കുള്ള വഴി അടച്ചു.

ഇതോടെ നാട്ടുകാർ ദർഗയ്‌ക്ക് മുന്നിൽ പ്രതിഷേധിക്കുകയും പൂട്ട് തകർത്ത് അകത്ത് കയറി വിഗ്രഹാരാധന നടത്തുകയും ചെയ്തു . സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles