Tuesday, November 3, 2026

ജഡ്ജിയെ ചീത്ത വിളിച്ച് ക്യാപിറ്റോൾ ആക്രമണക്കേസിലെ പ്രതി; കോടതിയിൽ നാടകീയ രംഗങ്ങൾ

വാഷിംഗ്ടൺ: ജാമ്യം നിഷേധിച്ചതിന് ജഡ്ജിയെ ചീത്ത വിളിച്ച് ക്യാപിറ്റോൾ ആക്രമണക്കേസിലെ (Capitol Attack) പ്രതി.
മൈക്കിൾ ജാക്‌സനേയും യേശുക്രിസ്തുവിനേയും അനുകരിക്കുന്ന നടനും കൂടിയായ ജെയിംസ് ബ്ലീക്കാണ് ജാമ്യം നിഷേധിച്ചതിലുള്ള രോഷം പ്രകടിപ്പിച്ചത്. നൂറുകണക്കിന് പേർ ഇരച്ചുകയറിയ കാപ്പിറ്റോൾ ആക്രമണത്തിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു

കഴിഞ്ഞ രണ്ടാഴ്ച മുന്നേയാണ് ബ്ലീകിനെ വിസ്‌കോസിനിൽ വച്ച് പരിപാടികൾ അവതരിപ്പിക്കുന്ന സ്ഥലത്ത് നിന്നും പിടികൂടിയത്. നടനായ ജെയിംസ് ബ്ലീക്ക് കോടതിയിൽ ജഡ്ജിക്കുനേരെ ബഹളം വയ്‌ക്കുകയായിരുന്നു. തനിക്ക് ദൈവത്തിന്റെ കൽപ്പന കിട്ടിയതിനാലാണ് ക്യാപ്പിറ്റോളിലേക്ക് പ്രവേശിച്ചതെന്നാണ് ബ്ലീക്കിന്റെ ന്യായീകരണം. 700 പേരാണ് അക്രമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടത്.

പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തിയതിനും കെട്ടിടത്തിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയതിനുമെതിരെയാണ് കേസ്. കേസ് വാദിക്കാൻ അഭിഭാഷകനെവിടെ എന്ന ചോദ്യത്തിനിടെയാണ് ബ്ലീക് ബഹളം വെച്ചത്. ഈ ഞാൻ തന്നെയാണ് എന്റെ കേസ് വാദിക്കുക എന്നും ജഡ്ജിയോട് ബ്ലീക് പറഞ്ഞു.

Related Articles

Latest Articles