Wednesday, September 30, 2026

മയക്കുമരുന്ന് കച്ചവടം ഉൾപ്പടെ പതിനാറോളം കേസുകളിൽ പ്രതി;യുവാവിനെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടം ഉൾപ്പടെ പതിനാറോളം കേസുകളിലെ പ്രതി പിടിയിൽ.ഗുണ്ടാ നിയമപ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.പരുത്തിയൂർ പള്ളിവിളകം വീട്ടിൽ അഖിൻ (23) ആണ് അറസ്റ്റിൽ ആയത്.പൊഴിയൂർ, ഫോർട്ട്, ഷൊർണൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പതിക്കെതിരെ കേസുകൾ ഉണ്ട്.

മോഷണ കേസുകൾ ഉൾപ്പെടെയാണ് പ്രതിയുടെ പേരിൽ നിലവിലുള്ളതായി പൊഴിയൂർ പൊലീസ് പറഞ്ഞു. പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന അഖിൻ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജില്ലാ പൊലീസ് മേധാവി ശില്പ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ഡിറ്റക്ഷൻ ഓർഡർ പ്രകാരം ആണ് പൊഴിയൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Related Articles

Latest Articles