Wednesday, May 1, 2024
spot_img

ജഗന്നാഥൻ പുറത്തെഴുന്നള്ളി.. ഭക്തിലഹരിയിൽ ഒഡീഷ; ഭക്തജനങ്ങൾക്ക് രഥോത്സവ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഭുവനേശ്വർ: എണ്ണായിരം വർഷം പാരമ്പര്യമുള്ള നാഗരികത, എണ്ണൂറ്റി അറുപത് വർഷം പഴക്കമുള്ള ക്ഷേത്രം, ഇരുനൂറ്റി എൺപത്തെട്ട് വർഷത്തെ തടസ്സമില്ലാത്ത പാരമ്പര്യം..ഒട്ടനവധി പ്രത്യേകതകൾ പേറുന്ന ലോകപ്രശസ്ത പുരി രഥയാത്ര ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ജ്യേഷ്ഠൻ ബലഭദ്രനും ഇളയ സഹോദരി സുഭദ്രയ്‌ക്കുമൊപ്പം കൃഷ്ണനെ ആരാധിക്കുന്ന രഥോത്സവത്തിൽ ജഗന്നാഥനായ മൂന്നു ദേവതകളുടെയും മൂന്ന് രഥങ്ങളാണ് കേന്ദ്രബിന്ദു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരാണ് ജഗന്നാഥ പുരി രഥയാത്രയിൽ പങ്കെടുക്കുന്നത്.

നവീന യാത്ര, ദശാവതാര യാത്ര, ഗുണിച്ച യാത്ര എന്നീ പേരുകളിലും രഥോത്സവം അറിയപ്പെടുന്നുണ്ട്. 12-ാം നൂറ്റാണ്ടിലാണ് ഉത്സവം ആരംഭിച്ചത്. 200 മുതൽ 300 ടൺ വരെ ഭാരമുള്ള മൂന്ന് രഥങ്ങളാണ് യാത്രയ്‌ക്കുള്ളത്. ഈ രഥങ്ങളിലാണ് ഭക്തർ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നത്. ജഗന്നാഥന്റെ രഥമായ നന്ദിഘോഷിന് ഏകദേശം 280 ടൺ മുതൽ 300 ടൺ വരെ ഭാരമുണ്ട്. ബലഭദ്രന്റെ രഥത്തിന് 250 ടണ്ണും സുഭദ്രയുടെ രഥത്തിന് 200 ടണ്ണും ഭാരമുണ്ട്. മൂന്ന് രഥങ്ങൾക്കും 45 അടി ഉയരമാണുള്ളത്. 12 മുതൽ 14 വരെ ചക്രങ്ങളുമുണ്ട്. , ഭക്തർ നഗരത്തിലൂടെ രഥം വലിയ്‌ക്കും. ഇതിലൂടെ ഭഗവാൻ ജഗന്നാഥൻ ഭക്തർക്ക് സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുമെന്നും ഇതിലും തടസ്സങ്ങളും നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് ഭക്തരുടെ വിശ്വാസം.

നേരത്തെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദർശനം നടത്തിയിരുന്നു. രഥയാത്രയുടെ ഭാഗമായാണ് രാഷ്ട്രപതി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. രാഷ്ട്രപതി എല്ലാ ഭക്തജനങ്ങൾക്കും രഥയാത്ര ആശംസകളും നേർന്നു. ഇന്ന് രാവിലെയായിരുന്നു ദ്രൗപദി മുർമു ക്ഷേത്ര ദർശനം നടത്തിയത്. വിവിധ പൂജകളിൽ മുർമു പങ്കെടുത്തു.

ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടേ. ഇതിനായി ജഗന്നാഥ ഭഗവാനോട് പ്രാർത്ഥിക്കുന്നുവെന്നും മുർമു കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുംഭക്തജനങ്ങൾക്ക് രഥയാത്ര ആശംസകൾ നേർന്നിട്ടുണ്ട്. ഈ പുണ്യ അവസരത്തിൽ ഭഗവാൻ ജഗന്നാഥന്റെ ഐശ്വര്യം എല്ലാവർക്കും ഉണ്ടാകട്ടേയെന്നായിരുന്നു പ്രധാനമന്ത്രി ആശംസിച്ചത്.

Related Articles

Latest Articles