Tuesday, May 7, 2024
spot_img

‘ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുന്നു, ഭാവിയിലേക്കുള്ള നിർണായകമായ ഘടകങ്ങളാണിത്’; നയതന്ത്ര ബന്ധത്തെ പ്രശംസിച്ച് യുഎസിലെ ഇന്ത്യന്‍ പ്രതിനിധി

ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്ന് യുഎസിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസിഡർ ശ്രീപ്രിയ രംഗനാഥൻ. സ്റ്റാൻഫോർഡ് ഇന്ത്യ പോളിസി ആൻഡ് ഇക്കണോമിക്സ് ക്ലബ് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം എന്ന് പറയുന്ന ഘട്ടത്തിലാണുള്ളത്. ഇരുരാജ്യങ്ങൾക്കും സഹകരിച്ച് മുന്നോട്ട് പോകാൻ സാധിക്കുന്ന മേഖലകളുടെ എണ്ണം ഭാവിയിലും വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ 20 വർഷം മുൻപ് വിചിത്രമെന്ന് തോന്നിയ പല ആശയങ്ങളും ഇന്ന് നടപ്പിലാക്കാൻ കഴിയും.

ബഹിരാകാശ മേഖലയിലും സാങ്കേതിക വിദ്യകളുടെ മേഖലകളിലുമെല്ലാം മികച്ച സഹകരണത്തോടെയാണ് ഇരുകൂട്ടരും ഇന്ന് പ്രവർത്തിക്കുന്നത്. ഭാവിയിലേക്കുള്ള നിർണായകമായ ഘടകങ്ങളാണിത്. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്ഞരും സഹകരിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ എല്ലാ മേഖലയിലും സഹകരിച്ച് മുന്നോട്ട് പോകുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കും ഏറെ ഗുണകരമായ ഘടകമാണ്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലെത്തി പഠനം നടത്തുന്നുണ്ട്. സാംസ്‌കാരികമായ കൈമാറ്റമുൾപ്പെടെ ഇതിലൂടെ സാധ്യമായി വരുന്നു’ എന്ന് ശ്രീപ്രിയ രംഗനാഥൻ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles