Friday, May 10, 2024
spot_img

യുക്രെയ്നിലെ റഷ്യൻ മുന്നേറ്റം ഇനി കഠിനമേറിയതാകും !F-16 യുദ്ധവിമാനങ്ങൾ പറപ്പിക്കുവാൻ പൈലറ്റുമാരെ പരിശീലിപ്പിച്ച് യുക്രെയ്ൻ; യുദ്ധവിമാനങ്ങൾ ഉടൻ യുക്രെയ്ൻ വ്യോമസേനയുടെ ഭാഗമായേക്കും

ഡെന്മാർക്കിൽ നിന്നും നെതർലാൻഡിൽ നിന്നും യുക്രെയ്നിലേക്ക് F-16 യുദ്ധവിമാനങ്ങൾ അയക്കാൻ അമേരിക്ക അംഗീകാരം നൽകി ദിവസങ്ങൾക്ക് മാത്രം പിന്നിടുന്നതിനിടെ F-16 യുദ്ധവിമാനങ്ങൾ പറപ്പിക്കുവാൻ പൈലറ്റുമാർക്കുള്ള പരിശീലനം ആരംഭിച്ചതായി യുക്രെയ്ൻ ഭരണകൂടം അറിയിച്ചു. യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം അറിയിച്ചത്, പരിശീലനം പൂർത്തിയാക്കാൻ കുറഞ്ഞത് ആറ് മാസമോ ഒരുപക്ഷേ കൂടുതൽ സമയമോ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനം എവിടെ വച്ച് നടക്കുന്നു എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹം പുറത്തു വിട്ടില്ല.

യുക്രെയ്ൻ പൈലറ്റുമാർക്ക് പരിശീലനം ലഭിച്ച ശേഷം, F-16 കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ വ്യക്തമാക്കി. റഷ്യൻ ആക്രമണത്തിനെ പ്രതിരോധിക്കാനും പരമാധികാരം കാത്തു സൂക്ഷിക്കുന്നതിനും അത്യാധുനിക യുദ്ധവിമാനങ്ങൾ യുക്രെയ്നെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles