Sunday, October 4, 2026

‘ഇന്ത്യന്‍ 2’ന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 24ന് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്; ആദ്യ രംഗങ്ങളിൽ കമൽഹാസനില്ലെന്ന് സൂചനകൾ

കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ ഷൂട്ടിംഗ് ഉടന്‍പുനരാരംഭിക്കും. എസ് ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗമാണ്.

മുപ്പത് ശതമാനമത്തിലേറെ പൂര്‍ത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സാമ്പത്തിക കാര്യങ്ങളടക്കമുള്ള വിഷയങ്ങളാല്‍ കുറെക്കാലമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 24ന് ചെന്നൈയില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെ കുറച്ച്‌ രംഗങ്ങള്‍ കമല്‍ഹാസന്‍ ഇല്ലാതെയാകും ചിത്രീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാകും കമല്‍ഹാസന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

Related Articles

Latest Articles