Friday, April 26, 2024
spot_img

ഹിന്ദു മുസ്ലീം വർഗീയത പറഞ്ഞ് കോൺഗ്രസിന്റെ യുവരാജാവ് വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാൾ തുറന്നു !

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രംഗത്ത്. സ്‌നേഹത്തിന്റെ പെട്ടിക്കടയെന്ന് പറഞ്ഞ് കോൺഗ്രസ് വെറുപ്പിന്റെ ഷോപ്പിംഗ് മാളാണ് തുറന്നതെന്നു എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു. രാജ്യത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജെപി നദ്ദ തുറന്നടിച്ചു. ഇന്ത്യ പുതിയ റെക്കോർഡുകൾ കീഴടക്കുന്നത് കോൺഗ്രസിന്റെ യുവരാജാവിന് ദഹിക്കുന്നില്ല. അവർ എപ്പോഴും സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ചും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ കലാപമുണ്ടാക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. സ്‌നേഹത്തിന്റെ പെട്ടിക്കട നടത്തുന്നുവെന്നും അവർ പറയുന്നു. എന്നാൽ വെറുപ്പിന്റെ മെഗാ ഷോപ്പിംഗ് മാളാണ് അവർ തുറന്നതെന്നാണ് നദ്ദ തുറന്നടിച്ചത്. അതേസമയം, കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സ്‌നേഹത്തിന്റെ പെട്ടിക്കട തുറന്നുവെന്ന് രാഹുൽ ഗാന്ധി അറിയിച്ചത്. എന്നാൽ യുഎസിലെത്തിയ രാഹുൽ തന്റെ സ്ഥിരം ആരോപണങ്ങൾ പുറത്തെടുക്കുകയായിരുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് പറഞ്ഞാണ് രാഹുൽ യുഎസ് സന്ദർശനം ആരംഭിച്ചത്. രാജ്യത്ത് ജനാധിപത്യത്തിന് ഇളക്കം സംഭവിച്ചുവെന്നും വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും രാഹുൽ ആരോപിക്കുകയായുണ്ടായി.

ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണമെന്നും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചിരുന്നു. കർണാടക വിജയം അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ ആവർത്തിക്കും. പ്രതിപക്ഷ ഐക്യ ശ്രമങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തുമെന്നും മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ പപ്പുമോനെ ഇതൊക്കെ നിന്റെ ഒരിക്കലും നടക്കാത്ത കിനാക്കൾ മാത്രം എന്ന് തന്നെയാണ് ജനങ്ങൾ പറയുന്നത്. അതേസമയം, മുസ്ലീംലീഗ് പരിപൂര്‍ണ്ണമായും മതേതര പാർട്ടിയാണ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും വൻ വിവാദമാണ് ഉണ്ടാക്കിയത്. മതേതരമല്ലാത്തതായി ഒന്നും മുസ്ലിംലീഗില്‍ ഇല്ല. മതേതരമല്ലാത്ത ഒരു സമീപനവും ലീഗില്‍ നിന്നുണ്ടായിട്ടില്ല. അഭിമുഖം നടത്തിയ ആള്‍ ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ല ഇതായിരുന്നു വാഷിംഗ്ഡണ്ണിലെ നാഷണല്‍ പ്രസ്ക്ലബില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്‌തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. എന്നാൽ രാഹുൽ ഗാന്ധിക്ക് പലതിലും അറിവില്ല എന്ന കാര്യം രാഹുൽ ഗാന്ധി തന്നെ വിളിച്ചുപറയുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമായിരുന്നു ഈ വിവാദ പ്രസ്താവന.

Related Articles

Latest Articles