Tuesday, May 7, 2024
spot_img

രാജരാജേശ്വരനായി ശിവനെ ആരാധിക്കുന്ന ക്ഷേത്രം; സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ മാത്രം; വിവാഹ തടസ്സങ്ങൾ മാറാനായി ഭക്തർ ആശ്രയിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തെക്കുറിച്ച് അറിയാം

കേരളത്തിലെ തന്നെ അതിപുരാതനമായ മഹാശിവ ക്ഷേത്രങ്ങളില‍ൊന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം പക്ഷേ, പരശുരാമൻ പുനർ നിർമ്മാണം നടത്തിയതാണെന്നും ഒരു വിശ്വാസമുണ്ട്. പാർവ്വതി ദേവിയുടെ ശക്തി പീഠങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. സതീ ദേവിയുടെ തല വീണത് ഈ ക്ഷേത്രമിരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

രാജാക്കന്മാരുടെ രാജാവ് അഥവാ രാജരാജേശ്വരനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. ചക്രവർത്തിയെന്നും പെരുംതൃക്കോവിലപ്പൻ എന്നും പെരുംചെല്ലൂരപ്പനെന്നും വിശ്വാസികൾ സ്നേഹപൂർവ്വം ഇവിടെ രാജരാജേശ്വരനെ വിളിക്കുന്നു. ജ്യോതിർലിംഗ ശിവലിംഗമാണ് ഇവിടെയുള്ളതെന്നും വിശ്വാസമുണ്ട്. സമൂഹത്തിലെ പ്രസിദ്ധരായ പല ആളുകളും രാജരാജേശ്വരന്റെ വിശ്വാസികളായതിനാൽ ക്ഷേത്രം മിക്കപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളിൽ സാധാരണ കണ്ടുവരാത്ത തരത്തിലുള്ള വ്യത്യസ്ഥങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല എന്നു മാത്രമല്ല, സ്ത്രീ പ്രവശനത്തിന് പ്രത്യേക വ്യവസ്ഥകളും ഇവിടെ ബാധകമാണ്. പുരുഷന്മാർക്ക് അനുവദിച്ചിരിക്കുന്നതു പോലെ എല്ലായ്പ്പോഴും ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. രാത്രികാലങ്ങളിലാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത് ബ്രാഹ്മണ സ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കാറില്ല. മറ്റുള്ളവർക്ക് തിരുവത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്തു കയറാം. അതായത് രാത്രി 7.15നു ശേഷമാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles