Monday, October 12, 2026

ഇന്നും നാളെയും സംസ്ഥാനത്ത് മഴ ലഭിക്കാന്‍ സാധ്യത;മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നാളെയും സംസ്ഥാനത്ത് മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് ഇന്നും നാളെയും സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

അതേസമയം, കേരളത്തിന്റെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റാണ് മോഖ. നാളെ രാവിലെ ദിശ മാറി വടക്ക്- കിഴക്ക് സഞ്ചരിക്കാന്‍ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും.

Related Articles

Latest Articles