Thursday, October 15, 2026

കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകാൻ നിയമമില്ല ; ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം

ഇസ്‍ലാമബാദ് : ഏഷ്യൻ ഗെയിംസിന് താരങ്ങള്‍ പോകുമ്പോൾ കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകാൻ സാധിക്കില്ലെന്ന നിയമമുള്ളതിനാൽ ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിന്ന് പിന്മാറി വനിതാ താരം ബിസ്മ മറൂഫ്. ചൈനയിലാണ് ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും വനിതാ ക്രിക്കറ്റിൽ സ്വർണ്ണം നേടിയ പാകിസ്ഥാന് ബിസ്മ മറൂഫിന്റെ പിന്മാറ്റം കനത്ത തിരിച്ചടിയാണ്.

ബിസ്മയുടെ സേവനം പാക്കിസ്ഥാനു ലഭിക്കാത്തതു നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് വനിതാ വിഭാഗം മേധാവി ടാനിയ മാലിക് പ്രതികരിച്ചു. ട്വന്റി20 ഫോർമാറ്റിലാണ് ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്. സെപ്റ്റംബർ 19 മുതൽ 26 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുക.

Related Articles

Latest Articles