Wednesday, September 23, 2026

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം കവർന്നു; മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍

തിരുവനന്തപുരം: മന്ത്രിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചുതെങ് സ്വദേശി ലോറന്‍സാണ് പിടിയിലായത്.

വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വര്‍ണമാല മോഷ്ടിച്ച് പുറത്തിറങ്ങിയെങ്കിലും ഇയാള്‍ക്ക് രക്ഷപെടാനായില്ല. കള്ളനെ കൈയ്യോടെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ പോലിസിന് ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പൂന്തുറ പോലീസ് അറിയിച്ചു.

Related Articles

Latest Articles