സംസ്ഥാനത്ത് ഇത്തവണ 39% കൂടുതല്‍ വേനല്‍മഴ ലഭിച്ചതായി റിപ്പോർട്ട്. 500.7 mm മഴയാണ് ഇത്തവണ ലഭിച്ചത്. സാധാരണ സമാന കാലയളവിൽ ലഭിക്കുന്ന മഴ 359.1 mm ആണ്. ഇത്തവണ
കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്- 838.7 mm. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍- 266.2 mm
സാധാരണ ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ കുറവ് ലഭിച്ചത് ഇടുക്കിയിലാണ്. 438.6 mm. മഴ ലഭിക്കേണ്ട ഇടുക്കിയിൽ 357.2 mm വേനല്‍മഴയാണ് ലഭിച്ചത്. 19% കുറവാണിത്. ഇടുക്കി ഒഴികെ എല്ലാജില്ലകളിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴ ലഭിച്ചു.
ഇന്നലെയാണ് കാലവർഷം കേരളത്തിലെത്തിയത്. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് വേനൽ മഴ തകർത്ത് പെയ്യുന്നതിന് പിന്നാലെയാണ് കാലവർഷവും എത്തിയത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷത്തിന്റെ വരവ്. കഴിഞ്ഞ 5 വർഷത്തിനിടെ 2022ലാണ് കാലവർഷം മേയിൽ എത്തിയത്. അന്ന് മേയ് 29നാണ് മൺസൂൺ എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്.

