ഡെറാഡൂൺ: ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങൾ സീസണിൽ ഭക്തരെ സ്വീകരിക്കാൻ ഒരുങ്ങി. ഇതോടെ ജില്ലാഭരണകൂടവും സൈന്യവും തയ്യാറെടുപ്പുകൾ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ചാർധാം തീർത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ് വിലയിരുത്തിയത്.
അതേസമയം ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ പ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ഋഷികേശ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന തീർത്ഥാടന കാലത്തെ സുരക്ഷ വിലയിരുത്തും. ഡെറാഡൂണിൽ ദേശീയ ദുരന്തനിവാരണ സേനാ വിഭാഗം അംഗം രാജേന്ദ്ര സിംഗാണ് യോഗ ത്തിന്റെ അദ്ധ്യക്ഷൻ.
അമർനാഥ്-കേദാർനാഥ്-ബദരീനാഥ് -ഋഷികേശ് അടക്കമുള്ള ക്ഷേത്രങ്ങളുടേയും യമുനോത്രി തീർത്ഥാടന കവാടവും ഘട്ടം ഘട്ടമായി തുറന്നുകൊടുത്തത് ഈ മാസം തുടക്കത്തിലായിരുന്നു. നവംബറിൽ ശൈത്യകാലം ആരംഭിച്ചതോടെ അടച്ച തീർത്ഥാടന കേന്ദ്രങ്ങളാണ് മെയ് മാസത്തോടെ തുറന്നത്.

