Sunday, May 5, 2024
spot_img

സംഗീത പ്രേമികൾക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന ദിനം;ഗിറ്റാർ മാന്ത്രികൻ ജെഫ് ബെക്ക് അന്തരിച്ചു

വാഷിംഗ്ടൺ : എണ്ണിയാലൊടുങ്ങാത്ത സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തി ഗിറ്റാർ മാന്ത്രികൻ ജെഫ് ബെക്ക് വിടവാങ്ങി. റോക്ക് കാലഘട്ടത്തിൽ ഗിറ്റാർ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ട്ടിച്ച അതുല്യ കലാകാരനെയാണ് സംഗീത ലോകത്തിനു നഷ്ടമായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്.

ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് എന്ന രോഗബാധയെത്തുടർന്ന് ചികിത്സയിലായിരിക്കെ ആരോഗ്യ നില വഷളാവുകയായിരുന്നു. 18 എന്ന ആൽബത്തിൽ ജോണി ഡെപ്പുമായി സഹകരിച്ചു ചെയ്ത ഗാനമാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.

യാർഡ്‌ബേർഡിലെ അംഗമെന്ന നിലയിലാണ് ബെക്ക് ആദ്യകാലങ്ങളിൽ ശ്രദ്ധേയനാവുന്നത്. തുടർന്ന് ഹാർഡ് റോക്ക്, ജാസ്സ്, ഫങ്കി ബ്ലൂസ് എന്നിങ്ങനെ തുടങ്ങി നിരവധി ബാൻഡുകളുമായി സഹകരിച്ചു. റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹം രണ്ടു തവണ ഉൾപ്പെട്ടിരുന്നു. 2009-ൽ സോളോ പെർഫോമർ എന്ന നിലയിൽ അദ്ദേഹം തിളങ്ങി.

ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ജെഫ് 2005-ൽ സാന്ദ്രയെ പുനർ വിവാഹം കഴിച്ചിരുന്നു. ജെഫ് ബെക്കിന്റെ വിടവാങ്ങൽ സംഗീത ലോകത്തിന് നികത്തപ്പെടാനാവാത്ത നഷ്ട്ടമാണ്.

Related Articles

Latest Articles