Sunday, April 28, 2024
spot_img

ഇന്ന് നരസിംഹ ജയന്തി; ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകം!

നരസിംഹ ജയന്തി ഹിന്ദു മാസമായ വൈശാഖത്തിലെ ( ഏപ്രിൽ-മെയ്) പതിനാലാം തീയതി ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ്. ഹിരണ്യകശിപുവിനെ അടിച്ചമർത്തുന്ന അസുര രാജാവായ ഹിരണ്യകശിപുവിനെ പരാജയപ്പെടുത്താനും തന്റെ ഭക്തനായ പ്രഹ്ലാദനെ സംരക്ഷിക്കാനും നരസിംഹ എന്നറിയപ്പെടുന്ന “മനുഷ്യ-സിംഹ” രൂപത്തിൽ വിഷ്ണു തന്റെ നാലാമത്തെ അവതാരം സ്വീകരിച്ച ദിവസമായാണ് ഹിന്ദുക്കൾ ഇതിനെ കണക്കാക്കുന്നത്. ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യമുള്ള വ്യാഴാഴ്ച നരസിംഹ ജയന്തി വരുന്നതിനാൽ ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണ്.

ഭഗവാനെ നിത്യേന ഭക്തിയോടെ സ്മരിച്ചാൽ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ. പ്രാർഥിക്കുന്നവരുടെ രക്ഷയ്ക്കെത്തുന്ന നരസിംഹമൂർത്തിയെ പൂജിക്കാൻ ലളിതമായ വഴിപാടുകൾ അനവധിയുണ്ട്. നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തി. നിവേദ്യം പായസം.

ഉഗ്രവീരം മഹാവിഷ്ണും

ജ്വലന്തം സർവ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം.

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

Related Articles

Latest Articles