Saturday, April 27, 2024
spot_img

അതിശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.എന്നാൽ നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലന്നും അറിയിപ്പിൽ പറയുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം മുതൽ തിരുവനന്തപുരം കൊല്ലം പത്തനതിട്ട ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തലസ്ഥാനത്ത് നഗരപ്രദേശത്ത് മഴയുടെ ശക്തി കുറവാണെങ്കിലും മലയോര – തീരദേശ മേഖലകളിൽ തകൃതിയായി പെയ്യുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. കല്ലാർ – പൊൻമുടി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.

നെയ്യാറ്റിൻകര വെള്ളറടയിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണു.താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. തീരദേശ മേഖലകളിലും മഴ ശക്തമാണ്. പൂവാർ പൊഴിയൂർ തെക്കേകൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങളിലെ പലയിടങ്ങളിലും തീരം കടലെടുത്തു.

Related Articles

Latest Articles