Thursday, May 9, 2024
spot_img

ടൂറിസ്റ്റ് ബസ്സുകൾ ജാഗ്രതൈ !! നിയമലംഘനം നടന്നാൽ ഫിറ്റ്നസ് റദ്ദാക്കും, ഡ്രൈവർക്കും പൂട്ട് വീഴും

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടമുണ്ടാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ബസ്സുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കോടതി. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നടപടിയെടുക്കും. നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ നിരത്തിലുണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

പൊതുജനങ്ങളുടെ ഇടയിലേക്ക് പായുന്ന നിയമ ലംഘകരായ ഡ്രൈവർമാരുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യാൻ ഇടക്കാല ഉത്തരവുണ്ടായിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങളിൽ വിനോദയാത്ര നടത്തിയാൽ വിദ്യാഭ്യാസ സ്ഥാപന മേലധികാരിക്കെതിരെയും നടപടിയുണ്ടാകും.

നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ്, സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള മോഡിഫിക്കേഷനുകൾ തുടങ്ങിയവ ചെയ്തിട്ടുള്ള വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമായിരിക്കും.

Related Articles

Latest Articles