Friday, October 2, 2026

ബംഗാളിലെ ഖരഗ്പൂരിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല!

ഖരഗ്പൂർ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ട്രെയിൻ പാളം തെറ്റി. മിഡ്നാപൂർ-ഹൗറ പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയത്. ബംഗാളിലെ ഖരഗ്പൂർ യാർഡിലാണ് അപകടമുണ്ടായത്.

എന്നാൽ, അപകടത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ റെയിൽവേ അധികൃതർ യാത്രക്കാരെ ട്രെയിനിൽ നിന്ന് പുറത്തിറക്കി. റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles