Thursday, April 25, 2024
spot_img

ട്രായ് നിയന്ത്രണം; ടിവി, ഡിടിച്ച് സര്‍വ്വീസുകള്‍ക്ക് വന്‍ വിലവര്‍ധന ഉണ്ടാകുമെന്ന് ക്രിസില്‍

മുംബൈ: പുതുതായി ട്രായ് ആവിഷ്കരിച്ച കേബിള്‍ ടിവി, ഡിടിച്ച് നിയന്ത്രണം ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയില്‍ 25 ശതമാനംവരെ വിലവര്‍ധനയ്ക്ക് കാരണമാകുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍.

അതേസമയം, ജനകീയ ചാനലുകള്‍ക്ക് ഇത് ഗുണകരമാകുമെന്നും വിലയിരുത്തുന്നു. പലരും ഇതിനകം പെയ്ഡ് ചാനലാക്കി. ഈ മാസം ഒന്നിനാണ് ട്രായിയുടെ പുതിയ നിര്‍ദേശം നിലവില്‍വന്നത്.

നിരക്കുകളുടെ സുതാര്യതയ്ക്കും ഉപഭോക്താക്കളുടെ സൗകര്യത്തിനുംവേണ്ടിയാണ് ട്രായ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

നേരത്തെയുണ്ടായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ ബില്ലില്‍ 25 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ക്രിസിലിന്‍റെ വിലയിരുത്തല്‍. പ്രതിമാസം 230-240 രൂപ നിരക്കില്‍ ചാനല്‍ വരിസംഖ്യ അടച്ചിരുന്നവര്‍ പുതിയ നിരക്കുകള്‍ പ്രകാരം 300 രൂപയെങ്കിലും അടയ്‌ക്കേണ്ടിവരും.

Related Articles

Latest Articles