Monday, April 29, 2024
spot_img

വീരബലിദാനികളെ സ്മരിച്ച് രാജ്യം; 1971ലെ യുദ്ധവിജയം ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായം; ദേശീയ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും

ദില്ലി: 1971 യുദ്ധവിജയത്തിൽ (Kargil War) വീരബലിദാനികളെ സ്മരിച്ച് രാജ്യം. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആദരവ് അർപ്പിച്ചു. പാകിസ്ഥാനെ തകർത്ത് 1971ൽ ഇന്ത്യ നേടിയ വിജയം സൈനിക ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബംഗ്ലാദേശ് വിമോചനത്തിനായുള്ള യുദ്ധ വിജയത്തിന്റെ സുവർണ്ണ വിജയ് ദിവസ് സന്ദേശമാണ് പ്രതിരോധ മന്ത്രി നൽകിയത്.

വിജയ് ദിവസത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്തെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി വീരബലിദാനികൾക്ക് ആദരവ് അർപ്പിച്ചു. യൂദ്ധസ്മാരകത്തിൽ മൂന്ന് സൈന്യത്തിന്റേയും മേധാവികൾക്കൊപ്പമാണ് പ്രധാനമന്ത്രി പുഷ്പ ചക്രം അർപ്പിച്ചു. തുടർന്ന് രാജ്യത്തിന്റെ നാല് മേഖലകളിൽ നിന്നും എത്തിച്ച ദീപശിഖകൾ അമർജവാൻ ജ്യോതിയിലേക്ക് ലയിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങ് പൂർത്തിയാക്കിയത്. സിയാച്ചിൻ, കന്യാകുമാരി, ലോംഗേവാല, അഗർത്തല എന്നീ അതിർത്തിയിലെ യുദ്ധ സ്മാരകങ്ങളിൽ നിന്നും പകർന്ന ദീപമാണ് ദേശീയ യുദ്ധസ്മാരകത്തിലെ അമർ ജവാൻ ദീപത്തിൽ ലയിപ്പിച്ചത്.

ചടങ്ങിന് ശേഷം സൈന്യത്തിന്റെ മാർച്ച്പാസ്റ്റിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. ചടങ്ങിൽ വിരമിച്ച സൈനികരെ ആദരിക്കുകയും വീരചരമമടഞ്ഞ സൈനികരുടെ പേരിലുള്ള സ്റ്റാമ്പുകളും പുറത്തിറക്കി. ബംഗ്ലാദേശിൽ നടക്കുന്ന ചടങ്ങിൽ ഇതേ ദിവസം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles