Saturday, April 27, 2024
spot_img

പിരിയാതിരിക്കാൻ പരമാവധി ശ്രമിച്ചു, പക്ഷേ ആരെങ്കിലും വിട്ടുവീഴ്ച ചെയ്തേ മതിയാവുമായിരുന്നുള്ളൂ;അറുപതാം വയസിൽ വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ചും ആദ്യഭാര്യയുമായി വേർപിരിയാനുണ്ടായ കാരണത്തെക്കുറിച്ചും മനസ് തുറന്ന് നടൻ ആശിഷ് വിദ്യാർത്ഥി

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നടൻ ആശിഷ് വിദ്യാർത്ഥി അറുപതാം വയസിൽ വീണ്ടും വിവാഹിതനായത്. ഇപ്പോൾ അറുപതാം വയസിൽ വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ചും ആദ്യഭാര്യയുമായി വേർപിരിയാനുണ്ടായ കാരണത്തെക്കുറിച്ചും മനസ് തുറക്കുകയാണ് നടൻ ആശിഷ് വിദ്യാർത്ഥി. കഴിഞ്ഞദിവസം പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

22 വർഷങ്ങൾക്കുമുമ്പാണ് ഞാനും പിലൂവും കണ്ടുമുട്ടിയതും വിവാഹിതരായതും. മനോഹരമായിരുന്നു അത്. മകൻ അർത്ഥിന് ഇപ്പോൾ 22 വയസായി. ജോലി ചെയ്യുന്നുണ്ട്. എന്നാൽ എങ്ങനെയോ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാവിയെ നോക്കിക്കാണുന്നതിൽ ഞങ്ങൾ പരസ്പരം വ്യത്യസ്തത പുലർത്തുന്നതായി തോന്നി. ആ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ആരെങ്കിലുമൊരാൾ വിട്ടുവീഴ്ച ചെയ്യണമെന്ന് മനസിലാക്കിയെന്നും ആശിഷ് വിദ്യാർത്ഥി പറയുന്നു. അതൊക്കെ പരിഹരിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. എന്നാൽ അത് ഒരാൾ മറ്റൊരാളുടെ മേൽ ഓരോന്നും അടിച്ചേൽപ്പിക്കുന്നതിനു തുല്യമായിരിക്കുമെന്ന് ഞങ്ങൾ മനസിലാക്കി. വേർപിരിയൽ സൗഹാർദ്ദപരമായിരിക്കണമെന്നു ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ആശിഷ് വിദ്യാർത്ഥി പറയുന്നു.

Related Articles

Latest Articles