Friday, May 17, 2024
spot_img

ട്രോളിങ് നിരോധന കാലത്ത് വിപണിയിലിറക്കാൻ ശ്രമിച്ച പഴകിയ മത്സ്യം പിടികൂടി; പിടിച്ചെടുത്തത് അപകടകരമായ പൂപ്പൽ ബാധിച്ച പതിനായിരം കിലോ മൽസ്യം

കൊല്ലം: ആര്യങ്കാവില്‍ നിന്ന് 10000 കിലോയോളം ചീഞ്ഞ മത്സ്യം പിടികൂടി. തമിഴ്നാട്ടില്‍ നിന്നും കയറ്റുമതി ചെയ്ത് കൊണ്ടുവന്ന ചൂരമീനാണ് പിടികൂടിയത്. മൂന്ന് ലോറികളിലായാണ് മീൻ കൊണ്ടുവന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നാഗപട്ടണം, കടലൂര്‍ എന്നിവിടങ്ങളില്‍ നിന്നു കൊണ്ട് വന്ന മീനാണ് പിടികൂടിയത്.

മീന്‍ പൂര്‍ണമായും പൂപ്പല്‍ ബാധിച്ചതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ പഴകിയ മീന്‍ എത്തിക്കാന്‍ സാധ്യതയുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ കർശന പരിശോധനയിലാണ് മീന്‍ പിടികൂടിയത്.

Related Articles

Latest Articles