Thursday, September 24, 2026

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഇയാളുടെ ഭാര്യ, ഇവരുടെ രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.

തട്ടുകട നടത്തിയാണ് മണിക്കുട്ടൻ കുടുംബം നോക്കിയിരുന്നത്. നാട്ടുകാരിലൊരാളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ് കണ്ടെത്തിയത്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുട‍‍ർന്നാണോ കൂട്ട ആത്മഹത്യയെന്ന് പോലീസ് പരിശോധിക്കുകയാണ്.

Related Articles

Latest Articles