Sunday, May 26, 2024
spot_img

ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ചോർന്നു; പിന്നിൽ ഇലോൺ മസ്കിന്റെ മുൻജീവനക്കാരോ ?

ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഭാഗികമായി ചോർന്നതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. ഈ മാസം ആദ്യമാണ് ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഗിറ്റ് ഹബ്ബില്‍ അനുമതിയില്ലാതെ പങ്കുവയ്ക്കപ്പെട്ടത്. ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഗിറ്റ്ഹബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗിറ്റ് ഹബ്ബ് സോഴ്‌സ് കോഡ് നീക്കം ചെയ്യുകയും ചെയ്തു.

ഫ്രീ സ്പീച്ച് എന്ത്യുസ്യാസ്റ്റ് എന്ന പേരിലുള്ള യൂസറാണ് ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഭാഗികമായി ചോർന്നതായി പങ്കുവച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ എന്നും പ്രശ്നങ്ങൾ തന്നെയാണ്. ഇലോൺ മസ്കിന്റെ ട്വിറ്ററിലെ കൂട്ടായുള്ള പിരിച്ചുവിടലും ട്വിറ്ററില്‍ കൊണ്ടുവന്ന അടിമുടി മാറ്റങ്ങളും വൻ വിവാദമാണ് ഉണ്ടാക്കിയത്. ഇലോണ്‍ മസ്‌കിനോട് അഭിപ്രായ വ്യത്യാസമുള്ള ആരോ പണികൊടുത്തതാകാം ഇപ്പോഴത്തെ പ്രശ്നത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്.

Related Articles

Latest Articles