Sunday, May 19, 2024
spot_img

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെ

ഉണ്ണിമുകുന്ദൻ നായകനാകുന്ന വൈശാഖ് ചിത്രത്തിന്റെ പ്രഖ്യാപനം ചിങ്ങം 1 ആയ നാളെ. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്.

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ മല്ലു സിംഗിനു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

രണ്ട് വര്‍ഷം മുന്‍പ് ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ബ്രൂസ് ലീ എന്ന ചിത്രമായിരുന്നു ഇത്. ഉദയകൃഷ്ണയായിരുന്നു തിരക്കഥ. ഈ ചിത്രമാണോ നാളെ പ്രഖ്യാപിക്കുക എന്ന കാര്യം അണിയറക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായാണ് ബ്രൂസ് ലീ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതേസമയം കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വച്ച്‌ നാളെ വൈകിട്ട് 7ന് ആണ് ചിത്രത്തിന്‍റെ പ്രഖ്യാപനം.

Related Articles

Latest Articles