Monday, May 6, 2024
spot_img

ഭാരതത്തിലെ പാരമ്പര്യ ചികിത്സ ഒരു ആഗോള പ്രതിഭാസമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിലേക്കുള്ള സുപ്രധാന ചുവട് വയ്പ്പ് ! പരമ്പരാഗത ചികിത്സയ്ക്കായി ഇന്ത്യയിലെത്താൻ വിദേശികൾക്ക് ആയുഷ് വിസ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി : പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഭാരതത്തെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യമൊരുക്കുന്ന പ്രത്യേക വിസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ഈ വിസ അനുവദിക്കുക. 2019-ലെ വിസ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാണ് പ്രത്യേക ആയുഷ് വിസ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം വ്യക്തമാക്കി .

ആയുഷ് ചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ആയുഷ് സംവിധാനത്തിന് കീഴില്‍ ചികിത്സ തേടുന്ന വിദേശികള്‍ക്ക് പുതുതായി ആയുഷ് വിസ വിഭാഗം സൃഷ്ടിച്ചത് സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രതികരിച്ചത്. ഭാരതത്തിലെ പാരമ്പര്യ ചികിത്സ ഒരു ആഗോള പ്രതിഭാസമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

Related Articles

Latest Articles