Saturday, October 10, 2026

നരസിംഹജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ

കൊച്ചി; നരസിംഹജ്യോതി പുരസ്‌കാരം പ്രശസ്ത നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ ഏറ്റുവാങ്ങി.മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷാണ് പുസ്‌കാര ദാനം നിർവഹിച്ചത്. ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രമാണ് പുരസ്‌കാരം ഏർപ്പെട്ട്ത്തിയിരിക്കുന്നത്. അവാർഡ് ദാന ചടങ്ങിന്റെ ചിത്രം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.

നിറഞ്ഞ സദസ്സുകളിൽ ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം പ്രദർശനം തുടരുന്നതിനിടയിലാണ് പുരസ്‌കാര നേട്ടം. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം നാല്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles