Friday, April 26, 2024
spot_img

വീണ്ടും വൈറലായി വരാഹരൂപം…! തന്റെ മാന്ത്രിക ശബ്ദത്തിൽ ​ഗാനം ആലപിച്ച് അർജിത് സിംഗ്; ഏറ്റെടുത്ത് ആരാധകർ

ആഗോളതലത്തിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു കാന്താര. സിനിമയിലെ വരാഹരൂപം എന്ന ​ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വരാഹരൂപം കോപ്പിയടിച്ചതാണെന്ന വിവാദം ഉയർന്നു വന്നെങ്കിലും പ്രേക്ഷകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ​ഗാനത്തിന് ലഭിച്ചത്.

ബെംഗളൂരുവിൽ നടന്ന ഒരു ലൈവ് ഷോയിൽ പ്രശസ്ത ഗായകൻ അർജിത് സിംഗ് വരാഹ രൂപം ആലപിച്ചതോടെ വീണ്ടും ​ഗാനം വൈറലാകുകയാണ്. തന്റെ മാന്ത്രിക ശബ്ദത്തിലൂടെ അർജിത് സിംഗ് കാണികളെ കയ്യിലെടുത്തു. അർജിത് സിംഗിന്റെ ശബ്ദത്തിലുള്ള വരാഹരൂപം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Related Articles

Latest Articles