Friday, April 26, 2024
spot_img

വാഹന പരിശോധന;ഇടുക്കി പൂപ്പാറയിൽ 35 ലിറ്റ‌‌ർ വ്യാജമദ്യം കണ്ടെത്തി;ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ

ഇടുക്കി: വാഹന പരിശോധനക്കിടെ 35 ലിറ്റ‌‌ർ വ്യാജമദ്യം കണ്ടെത്തി.ഇടുക്കി പൂപ്പാറയിൽ ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ.ശാന്തൻപാറ പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.

ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്. മദ്യം കടത്തിക്കൊണ്ടു വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles