Thursday, April 25, 2024
spot_img

ഈഗോ മാറ്റിവെച്ച് യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കാന്‍ കോഹ്‌ലി തയാറാവണം; ഉപദേശവുമായി കപില്‍ ദേവ്

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ (Kapil Dev) കപില്‍ ദേവ്. നായകസ്ഥാനം ഒഴിഞ്ഞതോടെ വെറുമൊരു കളിക്കാരന്‍ മാത്രമാകുന്ന കൊഹ്‌ലി ഇനിമുതല്‍ താരതമ്യേന ജൂനിയറായ താരങ്ങള്‍ക്ക് കീഴില്‍ കളിക്കേണ്ടി വരുമെന്നും അതിനായി കൊഹ്‌ലി സ്വയം തയ്യാറാകേണ്ടതുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

‘സമീപകാലത്തായി വളരെ സമ്മര്‍ദ്ദത്തോടെയാണ് അവനെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ നായകസ്ഥാനം ഒഴിയുന്നത് സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള വഴി തുറക്കുന്നു. അതാണ് അവന്‍ തിരഞ്ഞെടുത്തത്. വളരെ പക്വതയുള്ള ആളാണ് കോലി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് അവന്‍ വളരെ ആലോചിച്ചിരിക്കും. ഇപ്പോള്‍ അവന് നായകസ്ഥാനം ആസ്വദിക്കാന്‍ കഴിയുന്നില്ലായിരിക്കും. നമ്മള്‍ അവന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ആശംസകള്‍ നേരുകയുമാണ് ചെയ്യേണ്ടത്’- കപില്‍ ദേവ് പറഞ്ഞു’.

അതേസമയം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാരെന്നതും പ്രസക്തമായ ചോദ്യമാണ്. 35കാരനായ രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ പരിഗണിക്കാനാണ് സാധ്യത.

Related Articles

Latest Articles