Monday, May 6, 2024
spot_img

വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരുമായുള്ള സർക്കാറിന്റെ ചർച്ച വീണ്ടും പരാജയം; തീരുമാനമാകാതെ പിരിയുന്നത് നാലാംവട്ട ചര്‍ച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. ഇത് 4-ാമത്തെ പ്രാവശ്യമാണ് ചർച്ച തീരുമാനമാകാതെ പിരിയുന്നത്.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ ഉപവാസ സമരവും തുടങ്ങിയിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21-ാം ദിനമായ ഇന്ന് സമരത്തിനെത്തിയത്. അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള. ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.

Related Articles

Latest Articles