Tuesday, January 13, 2026

വയനാട്ടിൽ കടുവയിറങ്ങി; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: മാനന്തവാടി കല്ലിയോട്ടെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങി. കടുവയെ പിടികൂടാന്‍ നീക്കവുമായി വനംവകുപ്പ്. കടുവയെ മയക്കുവെടിവെച്ച്‌ കീഴ്‌പ്പെടുത്താന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു.

നോര്‍ത്ത് വയനാട് ഡിഎഫ്‌ഒ ദര്‍ശന്‍ ഘട്ടാനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് കടുവയെ മയക്കുവെടി പ്രയോഗിക്കാന്‍ എത്തി ചേർന്നിട്ടുള്ളത്.

ബുധനാഴ്ചയാണ് കല്ലിയോട്ട് പള്ളിക്ക് സമീപത്തെ തേയില തോട്ടത്തില്‍ കടുവയെ കണ്ടത്. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. കൂടാതെ മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles

Latest Articles