Friday, April 26, 2024
spot_img

ഇത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യം!മാളികപ്പുറം സിനിമയുടെ വിജയത്തിൻ്റെ പങ്കാളികളാകാൻ ഇനി നിർദ്ധരരായ ക്യാൻസർ രോഗികളും

നൂറുകോടിയെന്ന നേട്ടം കൊയ്തിരിക്കുന്ന ‘മാളികപ്പുറം’ ഇപ്പോഴിത ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ
ആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള സഹായ പദ്ധതി നടപ്പിലാക്കുന്നു. 2023 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയത്തുള്ള ഹോട്ടൽ മലബാർ പാലസിൽ വെച്ച് മാളികപ്പുറം ടീം പ്രഖ്യാപനം നടത്തും. മുതിർന്നവർക്കുള്ള പദ്ധതി പ്രഖ്യാപനം നടൻ ഉണ്ണി മുകുന്ദനും കുട്ടികൾക്കുള്ള പദ്ധതി പ്രഖ്യാപനം ബേബി ദേവനന്ദ, മാസ്റ്റർ ശ്രീപദ് എന്നിവരും നടത്തും

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ആസ്റ്റർ വോളന്റിയേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചികിത്സാസഹായം നടപ്പിലാക്കുന്നത്. കാൻസർ രോഗ നിർണയ ചികിത്സാ പദ്ധതികൾ, 15 വയസിൽ താഴെയുള്ള നിർധന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് സൗജന്യ ബോൺമാരോ ട്രാൻസ്‌പ്ലാന്റ്,മുതിർന്ന പൗരന്മാർക്ക് കാൻസർ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാർഡ്, റേഡിയേഷൻ തെറാപ്പിക്ക് 50% ഇളവ്, റോബോട്ടിക് ഓൺകോസർജറി, ഓർത്തോ ഓൺകോസർജറി ഉൾപ്പെടെയുള്ള കാൻസർ സർജറികൾക്ക് പ്രത്യേക ഇളവും ലഭിക്കും.

Related Articles

Latest Articles