Sunday, May 26, 2024
spot_img

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: ഇന്ത്യന്‍ പ്രതീക്ഷകളെ തളര്‍ത്തുമോ അഫ്ഗാന്‍ ടീം

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 2 വിക്കറ്റുകളാണ് ഇന്ത്യക്ക് ഇതുവരെ നഷ്ടമായിരിക്കുന്നത്. 25 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാന് ഇന്ത്യയുടെ സ്‌കോര്‍.

ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രോഹിത് ശര്‍മയെ നേരിടാന്‍ സ്പിന്നറെ രംഗത്തിറക്കിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നെയ്ബിന്റെ തന്ത്രം പിഴച്ചില്ല. ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറില്‍ രോഹിത് (1) ക്ലീന്‍ ബൗള്‍ഡായി. മുജീബിനു തന്നെയായിരുന്നു വിക്കറ്റ്.

ശേഷം രാഹുല്‍-കോലി സഖ്യം മെല്ലെ സ്‌കോര്‍ ഉയര്‍ത്തി. കോലി അനായാസം സ്‌കോര്‍ ചെയ്തപ്പോള്‍ രാഹുല്‍ കോലിക്ക് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ കോലിയുമായി രണ്ടാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ശേഷം രാഹുലും മടങ്ങി. മുഹമ്മദ് നബിയെ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച് ഹസ്‌റതുല്ലയുടെ കൈകളില്‍ അവസാനിക്കുമ്പോള്‍ 30 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.

മൂന്നാം വിക്കറ്റില്‍ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച കോലി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. സാവധാനം വിജയ് ശങ്കറും താളം കണ്ടെത്താന്‍ തുടങ്ങിയതോടെ ഇന്ത്യ ട്രാക്കിലായി. ഇതിനിടെ 48 പന്തുകളില്‍ കോലി ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധശതകം കുറിച്ചു.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 53 റണ്‍സെടുത്ത വിരാട് കോലിയും 28 റണ്‍സെടുത്ത വിജയ് ശങ്കറുമാണ് ക്രീസില്‍.

Related Articles

Latest Articles