ദില്ലി: ഇന്ന് ലോക തപാല്‍ ദിനമാണ്. രാജ്യാന്തര തപാല്‍ (Postal Day) യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. ഒക്ടോബർ 15 വരെ നീളുന്ന ദേശീയ തപാൽ വാരാഘോഷത്തിന്റെ തുടക്കം കുറിക്കുന്നതും ഈ ദിനത്തിൽ തന്നെയാണ്. 1969 മുതലാണ് ഈ ദിനത്തിന് തുടക്കമായത്. 1969 മുതലാണ് ഈ ദിനത്തിന് തുടക്കമായത്.
1969 ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. ആഗോള തലത്തിൽ 189 രാഷ്ട്രങ്ങൾ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ കീഴിലുണ്ട്. സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമായ ബേണിലാണ് യൂണിയൻ സ്ഥാപിതമായത്. ലോകമെമ്പാടുമുള്ള തപാൽ സംവിധാനങ്ങളെ ഏകീകരിച്ച് രാജ്യങ്ങൾ തമ്മിലുള്ള തപാൽ കൈമാറ്റങ്ങൾക്ക് ദൃഢതയേകുവാനായി 1844 ഒക്ടോബർ 9 ന് സ്വിറ്റ്സർലാന്റിലെ ബേണിൽ 22 രാജ്യങ്ങൾ ഒപ്പു വെച്ച ഉടമ്പടി പ്രകാരം രൂപം കൊണ്ട സംഘടനയാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ.
150 ലേറെ രാജ്യങ്ങള്‍ ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ആഘോഷിക്കുന്നു. ചില രാജ്യങ്ങളില്‍ അവധിദിനമാണ്. പുതിയ തപാല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഈ ദിവസം സേവനങ്ങളും ഈ ദിവസം അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി തപാൽ വാരാഘോഷത്തിന്റെ ഭാഗമായി വകുപ്പിന്റെ വിവിധ പങ്കാളികളുമായി ബന്ധപ്പെട്ടുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ മിക്ക പരിപാടികളും വെർച്വൽ ആയാണ് സംഘടിപ്പിക്കുക.

