Friday, April 26, 2024
spot_img

‘ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയും’;സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ലത്തീൻ അതിരൂപത

തിരുവനന്തപുരം:സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ലത്തീൻ അതിരൂപത രംഗത്ത്.വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെയാണ് ലത്തീന്‍ അതിരൂപത രംഗത്തെത്തിയത് .

‘ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്‍റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു’.

സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം.കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ മുല്ലൂരിലെ വീടുകളിൽ അടക്കം തുറമുഖവിരുദ്ധ സമരക്കാര്‍ കല്ലെറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ശനിയാഴ്ചയുണ്ടായസംഘര്‍ഷത്തില്‍ പോലീസുകാരുള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു.വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Related Articles

Latest Articles