ജാര്‍ഖണ്ഡിൽ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹം നല്‍കുന്ന സംഭാവനകളിലൂടെ രാമ ക്ഷേത്രം എന്നത് യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയില്‍ വളരെ അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും ക്ഷേത്രത്തിൽ ദളിതരെന്നോ സ്ത്രീകളെന്നോ യുവാക്കളെന്നോ തുടങ്ങി യാതൊരു തരത്തിലുള്ള വിവേചനങ്ങളും ഉണ്ടാകില്ലായെന്നും സമൂഹം നല്‍കുന്ന സംഭാവനയിലൂടെ രാമരാജ്യം പ്രവര്‍ത്തിക്കുമെന്നും യോഗി ആദിത്യനാഥ്.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നവംബര്‍ 9 നു സുപ്രീം കോടതി അനുമതി ലഭിച്ചിരുന്നു. പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ ഭൂമി വിട്ടുനല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

