Sunday, May 5, 2024
spot_img

ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന് പരാതി; പ്രമുഖ മലയാളം വ്ലോഗര്‍മാരായ ‘ഇ ബുള്‍ ജെറ്റ്’ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂ‍ര്‍: പ്രമുഖ മലയാളം വ്ലോഗര്‍മാരായ ‘ഇ ബുള്‍ ജെറ്റ്’ സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനത്തിൽ വരുത്തിയിരിക്കുന്ന അനധികൃത രൂപ മാറ്റങ്ങൾക്ക് പിഴയായി 6400 രൂപയും മറ്റുള്ള വകുപ്പുകൾ ചേർത്ത് 42,000 രൂപയോളം പിഴയും മോട്ടോർ വാഹന വിഭാഗം ചുമത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തങ്ങളുടെ വാന്‍ ആര്‍.ടി.ഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ആരാധകരായ ആള്‍ക്കാര്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലേക്ക് എത്തി. തുടർന്ന് വ്ലോ​ഗ‍ര്‍മാരും ഉദ്യോ​ഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂ‍ര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

15 ലക്ഷത്തിനടുത്ത് സബ്ക്രൈബേഴ്സുള്ള മലയാളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ ഇ ബുൾ ജെറ്റ്. വാൻലൈഫ് വിഡിയോകളുമായി ശ്രദ്ധ നേടിയ എബിൻ, ലിബിൻ സഹോദരങ്ങളാണ് ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനലിന് പിന്നിൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles