Monday, October 26, 2026

വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ; ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു

ഫൈനൽസിന് ശേഷം വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ എത്തുന്നു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നതും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടു.

2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. . സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ടോബിൻ തോമസാണ് ഛായാഗ്രഹണം.

Related Articles

Latest Articles