കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം.
നിര്‍ദേശങ്ങള്‍ പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പ്രതികരിച്ചു.
അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഒരു യാത്രക്കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ മാസ്‌ക് വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് യാത്രക്കാരനെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

