Wednesday, October 14, 2026

പെൺകുട്ടിയെ ബലാൽസംഗം ചെയ്തു ചുട്ടുകൊന്നവനെ, പിന്നെയും പൂട്ടി

കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്തു ചുട്ടുകൊന്നകേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. കുമ്പളം കുറ്റേപ്പറമ്പില്‍ സഫര്‍ ഷായെ അറസ്റ്റു ചെയ്യാനാണ് ഉത്തരവ്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയത്.

പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസില്‍ കുറ്റപത്രം നല്‍കിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷനും ഇക്കാര്യം ശരിയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരേ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, കേസില്‍ 90 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ജനുവരി എട്ടാം തീയതിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ സഫര്‍ ഷാ അറസ്റ്റിലാകുന്നത്. കേസില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഏപ്രില്‍ എട്ടിന് മുമ്പ് തന്നെ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഹൈക്കോടതിയില്‍ പ്രതിഭാഗം മറച്ചുവച്ചപ്പോള്‍ പ്രോസിക്യൂഷനും അതിനെ പിന്തുണയ്ക്കുകയായിരുന്നു.

എറണാകുളം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സഫര്‍ ഷാ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തമിഴ്‌നാട് അതിര്‍ത്തിയിലെ വാല്‍പ്പാറയില്‍ മൃതദേഹം ഉപേക്ഷിച്ചു. 2020 ജനുവരി ഏഴിനായിരുന്നു സംഭവം. ജനുവരി എട്ടിനാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles