Friday, May 10, 2024
spot_img

ബ്രസീലിയൻ ജനത ജീ​വി​ത​ത്തി​ന്‍റെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ…കൊറോണ ചികിത്സാ കേന്ദ്രമായി മാറി മാരക്കാന സ്റ്റേഡിയം…

ഫു​ട്ബോ​ൾ ആ​വേ​ശം അ​ല​ത​ല്ലി​യ ബ്ര​സീ​ലി​ലെ മാ​ര​ക്കാ​ന സ്റ്റേ​ഡി​യം താ​ത്കാ​ലി​ക കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാക്കി മാ​റ്റി. 400 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്ത​യാ​ഴ്ച താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ളി​ലേക്ക് രോ​ഗി​ക​ളെ എ​ത്തി​ക്കു​മെ​ന്നാ​ണ് ബ്ര​സീ​ൽ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന വി​വ​രം.

ഇ​ത്ത​ര​ത്തി​ൽ ഒ​ന്നി​ലേ​റെ സ്റ്റേ​ഡി​യ​ങ്ങ​ൾ ബ്ര​സീ​ലി​ൽ താ​ത്കാ​ലി​ക കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ ഒ​ളി​ന്പി​ക് പാ​ർ​ക്ക് പോ​ലും ഇ​ത്ത​ര​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചു​വെ​ന്നാ​ണ് വി​വ​രം.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്ര​സീ​ൽ. ലോ​ക​വ്യാ​പ​ക ക​ണ​ക്കി​ൽ എ​ട്ടാം സ്ഥാ​ന​ത്തു​ള്ള ബ്ര​സീ​ലി​ൽ 1,56,061 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 10,656 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

Related Articles

Latest Articles