Saturday, October 3, 2026

മുംബൈയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുര്‍ലയില്‍ താമസിക്കുന്ന വിക്രമന്‍ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

അതേസമയം രാജ്യത്തുതന്നെ മഹാരാഷ്ട്രയിലാണ് കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 59,546 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,982 പേരാണ് ഇവിടെ മരിച്ചത്.

Related Articles

Latest Articles