Saturday, May 4, 2024
spot_img

ഇത് സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി!! ഉടലിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്‌ക്ക്

പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം മലയാളി താരം ദുര്‍ഗ കൃഷ്ണയ്‌ക്ക്. ഉടല്‍ സിനിമയിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ പി കുമാരന്‍ പുരസ്‌കാരം താരത്തിന് സമ്മാനിക്കും.

സംവിധായകന്‍ ആര്‍ ശരത്, മാധ്യമ പ്രവര്‍ത്തകന്‍ എം കെ സുരേഷ്, കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്.

അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉടല്‍. ദുര്‍ഗ കൃഷ്ണയ്‌ക്ക് പുറമെ ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിതത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നായിക ആയി എത്തിയ ദുര്‍ഗക്കെതിരെ ചിത്രത്തിന്റെ റിലീസിന് പിന്നാലെ സൈബര്‍ അക്രമണങ്ങള്‍ നിരവധി ഉണ്ടായിരുന്നു. എന്നാല്‍ അതേ ചിത്രത്തിലെ അഭിനയത്തിനാണ് താരം അവാര്‍ഡിന് അര്‍ഹയായത്.

Related Articles

Latest Articles