Thursday, May 2, 2024
spot_img

17-ാമത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് സമാരംഭം ; പ്രവാസി മേഖലയിൽ പുത്തനുണർവ്വ് സൃഷ്ടിക്കാൻ ഭാരതത്തിനായെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഇൻഡോർ : 17-മത് യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ നിർവഹിച്ചു.

കഴിഞ്ഞ എട്ട് വർഷക്കാലമായി പ്രകടമായ മാറ്റങ്ങൾ പ്രവാസികൾക്കായി സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസിമേഖലയിൽ ഡിജിറ്റൽ ഡെലിവറിയിലെ മികച്ച പ്രവർത്തനവും സാമൂഹിക ആനുകൂല്യങ്ങളും വൻ തോതിലുള്ള മാറ്റങ്ങളാണുണ്ടാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മികച്ച പുരോഗതിയാണുണ്ടായത്. ജർമ്മനിയുമായി കുടിയേറ്റ-ചലനക്ഷമത പങ്കാളിത്തത്തിനും ഓസ്ട്രിയയുമായി വർക്കിംഗ് ഹോളിഡേ പങ്കാളിത്തത്തിനുമായി കൂടിക്കാഴ്ചകളും ഉച്ചകോടികളും നടത്തുന്നതായും വിദേശകാര്യമന്ത്രി അറിയിച്ചു.

മദാദ് പോലെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടുന്നതായും കൂടാതെ നഷ്ടപ്പെട്ട പാസ്‌പോർട്ട് വേഗത്തിൽ തിരികെ കിട്ടാനുമുളള ശ്രമങ്ങളിലും സർക്കാർ കൂടുതൽ ശ്രദ്ധ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ കാലഘട്ടത്തിൽ . സർക്കാർ നടപ്പിലാക്കിയ പദ്ധതികളായ വന്ദേഭാരത് മിഷൻ, വാക്‌സിൻ മൈത്രി എന്നിവയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രവാസികളിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂർ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഓസ്‌ട്രേലിയ പാർലമെന്റ് അംഗം സനെറ്റ മസ്‌കാരെൻഹാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. തിങ്കളാഴ്ച ഇൻഡോറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഭാരതീയ ദിവസിന് ഉദ്ഘാടനം നിർവഹിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023 പുരസ്‌കാരങ്ങൾ നൽകുകയും ചൊവ്വാഴ്ച സമാപന പരിപാടിയിൽ രാഷ്‌ട്രപതി അദ്ധ്യക്ഷ സ്ഥാനം നിർവഹിക്കുകയും ചെയ്യും.

Related Articles

Latest Articles