തിരുവനന്തപുരം: കേരളത്തിലെ പോലീസ് സേനക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.പോലീസ് ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിലാണെന്നും സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണ ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര് വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ആശുപത്രിയില് പോയി നാടകം കളിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് രംഗത്ത്. കുത്തേറ്റ് വീണ ഡോക്ടര്ക്ക് പ്രാഥമിക ചികിത്സ നല്കാന് പോലും കൊട്ടാരക്കര താലുക്ക് ആശുപത്രിയില് കഴിഞ്ഞില്ലെന്നും ആഭ്യന്തരമന്ത്രി എന്ന നിലയില് മുഖ്യമന്ത്രി പൂര്ണപരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് മാരാര്ജി ഭവനില് വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.

