കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടികയില് നടന് ധര്മ്മജന് ബോള്ഗാട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പാര്ട്ടി ആവശ്യപ്പെട്ടാലല് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന് നടന് ധര്മ്മജന് ബോള്ഗാട്ടിയും പറയുന്നുണ്ട്. എന്നാൽ പാര്ട്ടി തന്നോട് ഇങ്ങോട്ടും താന് അങ്ങോട്ടും മത്സരിക്കുന്ന കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ധര്മ്മജന് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില് ധര്മ്മജന് ബോള്ഗാട്ടി കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാകാന് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന് റിപ്പോര്ട്ടുകള് വന്നിരുന്നു. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില് ധര്മ്മന് സീറ്റ് നല്കിയേക്കുമെന്ന ചില റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട്. ധര്മ്മജന് കഴിഞ്ഞദിവസം ബാലുശ്ശേരിയിലെ ചില പരിപാടികളില് പങ്കെടുത്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.

