ബോളിവുഡ് നടനും ജനസേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ സോനു സൂദിന്റെ മുംബൈ ഓഫിസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അതേസമയം കോവിഡിനിടെ സോനു സൂദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ അദ്ദേഹം സ്വന്തം ചെലവില്‍ വിമാനം ഏര്‍പ്പാടാക്കി നല്‍കിയിരുന്നു. “പൃഥിരാജ്” തെലുങ്കിലുള്ള ‘ആചാര്യ’ എന്നീ ചിത്രങ്ങളിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്.